പെരുമ്പാവൂർ: കുന്നത്തുനാടിൻ്റെ സാംസ്കാരിക തലസ്ഥാനമായ വളയൻചിറങ്ങരക്ക് ആ പദവി കൈവിട്ട് ഇനി’ ഹൈമാസ്റ്റുകളുടെയും മിനി ഹൈമാസ്റ്റുകളുടേയും സംഗമഭൂമി എന്നായി മാറുമോ !. പരേതനായ ഇന്നസെൻ്റ്ചാലക്കുടി എം.പി.യായിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈററ്റ് കണ്ണടച്ചിട്ട് ഇപ്പോൾ വർഷം ഒന്നര പിന്നിടുന്നു മഴുവന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ ലൈറ്റ് സ്ഥാപിചിട്ടുള്ളത്. കേവലം 1000 രൂപ മുടക്കിയാൽ ക് മിഴിതുറക്കുന്നതാണ് മയക്കത്തിലായ ഈ ഹൈമാസ്റ്റ്’ ലൈറ്റ് മൂന്ന്പഞ്ചായത്തുകളായ,വെങ്ങോല , രായമംഗലം, മഴുവന്നൂർ, എന്നിവയുടെയും രണ്ട് നിയമസഭാ നിയോജക മണ്ഡലങ്ങൾ ആയ പെരുമ്പാവൂർ, കുന്നത്ത്നാട് എന്നിവയുടെയെല്ലാം സംഗമഭൂമിയാണ് കുന്നത്ത്നാടിൻ്റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന വളയൻചിറങ്ങര. മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. എന്തായാലും പഴയ എം.പി. യുടെ ഹൈമാസ്റ്റ് ചിലവ് 5 ലക്ഷം . മുടക്കിയിട്ടും ഇരുട്ടിലായ വളയൻചിറങ്ങരക്ക് വെളിച്ചം നൽകാൻ കേടായ ഇന്നസെൻ്റ് എം പി. ആയിരുന്നപ്പോൾ സ്ഥാപിച്ച ഹൈമാസ്റ്റിൽ നിന്നും കേവലം 15 മീറ്റർ മാറിയാണ് പെരുമ്പാവൂർ എം.എൽ .എ യുടെ രണ്ടര ലക്ഷത്തിൻ്റെ മിനി ഹൈമാസ്റ്റ് ലൈറ്റ് വരുന്നത്. ഈ ലൈറ്റുംകണ്ണടച്ചാൽ ഇനി അടുത്ത എം.എൽ.എ. യുടെപേരിൽ പുതിയത് വരാം അതും കണ്ണടച്ചാൽ പിന്നീട് മൂന്ന് ഗ്രാമ പഞ്ചായത്തുകളുടെയും മിനി ഹൈമാസ്റ്റുകൾ മത്സരിച്ച് സ്ഥാപിതമായേക്കാം എതായാലും വരുന്ന 5 വർഷം കൊണ്ട് വളയൻചിറങ്ങര കുന്നത് നാടിൻ്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി കൈവിട് ഹൈമാസ്റ്റുകളുടെയും, മിനി ഹൈമാസ്റ്റുകളുടെയും സംഗമഭൂമിയാകുമോ എന്ന സംശയത്തിലാണ് നാട്ടുകാർ ഫണ്ട് എം.പി. യുടെതായാലും, എം.എൽ.എ യുടെതായാലും, പഞ്ചായത്തിൻ്റെതായാലും ജന ങ്ങളുടെഅധ്വാനത്തിൻ്റെയും ,ത്യാഗത്തിൻ്റെയും,വിയർപ്പിൻ്റെയും വിലയാണ് ഇങ്ങനെ ധൂർത്തടിക്കപ്പെടുന്നത്.
ഈ അവസ്ഥയിൽ ഇത്തരം തുക്ലക്ക് ഭരണപരിഷ്ക്കാരങ്ങളെ നമ്മൾ എന്ത് പേരിട്ടാണ് ഇനി വിളിക്കേണ്ടത്. എന്ന സംശയത്തിലാണ് തദ്ദേശവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here