പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തും കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രമായ നാഷണൽ ബ്യൂറോ ഫിഷറീസ് ജനറ്റിക് റിസർച്ച് സെന്ററും ഇന്ത്യൻ കൗൺസിൽ അഗ്രികൾച്ചറൽ റിസർച്ച് സെന്ററും ചേർന്ന് നടത്തുന്ന മത്സ്യകൃഷിയുടെ രണ്ടാംഘട്ടമായി ചെങ്ങൻചിറയിൽ കൂടുകൃഷി തുടങ്ങി. നാടന്‍ മത്സ്യങ്ങളുടെ മുട്ട ഉൽപ്പാദനവും പ്രജനനവും വിപണനവും ലക്ഷ്യമാക്കി കേന്ദ്രസർക്കാർ റിസർച്ച് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യപ്രജനനത്തിനായി ചിറയിൽ കൂടുകൾ സ്ഥാപിക്കുന്നതിനാവശ്യമായ ബോട്ട് ചെങ്ങൻചിറയിലേക്ക് അനുവദിച്ചിട്ടുണ്ട്. കർഷകർക്ക് സ്ഥിരം പരിശീലനകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞന്‍ ഡോ.വി എസ് ബഷീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദീപ ജോയ്, ബിജു കുര്യാക്കോസ്, മിനി നാരായണൻകുട്ടി, ബിജി പ്രകാശ്, ടിൻസി ബാബു, മിനി ജോയ് എന്നിവർ സംസാരിച്ചു.











