പെരുമ്പാവൂർ: സെപ്തംബർ 18 മുതൽ 20 വരെ നടക്കുന്ന ദേശീയ കാവ്യോത്സവത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പുസ്തക പ്രചരണ പരിപാടിക്ക് കുന്നത്തുനാട് താലൂക്കിൽ തുടക്കമായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’, ഇടപ്പള്ളി രാഘവൻ പിള്ളയുടെ ‘മണിനാദം’, ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ‘രമണൻ’ തുടങ്ങിയ പ്രശസ്ത കാവ്യങ്ങളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്.
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ ഈ കൃതികളുടെ നവതി സമാഹാരമായി പുറത്തിറക്കിയ ‘കതിർമ’ എന്ന ഗ്രന്ഥമാണ് പ്രചരിപ്പിക്കുന്നത്. താലൂക്കിലെ ആദ്യ വിൽപന ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.വി. പീറ്ററിന് നൽകി താലൂക്ക് പ്രസിഡന്റ് എം.കെ. മനോജ് നിർവഹിച്ചു. താലൂക്ക് സെക്രട്ടറി എൻ.പി. അജയകുമാർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രീത ബാബു, എം.എസ്. ഉവൈസ് എന്നിവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











