മോഷണശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം; പത്തിലേറെ കേസുകളിൽ പ്രതിയായ യുവാവ് പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: മോഷണശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം കാണിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) ആണ് പിടിയിലായത്. ഈ മാസം പത്താം തീയതി വൈകീട്ട് കാരാട്ടുപള്ളിക്കരയിലായിരുന്നു കേസിനാസ്പദമായ സംഭവം.വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി അകത്തുകടന്ന പ്രതി, അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വീട്ടമ്മ തിരിച്ചെത്തിയതോടെ പ്രതി വീടിനുള്ളിൽ ഒളിച്ചു. തുടർന്ന് ഇയാൾ വീട്ടമ്മയ്ക്ക് നേരെ അതിക്രമം കാണിക്കുകയായിരുന്നു. വാഴക്കുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് പ്രതി മോഷണത്തിനായി കാരാട്ടുപള്ളിക്കരയിൽ എത്തിയത്.സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസിന്റെ വിദഗ്ദ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവാർ, മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലേറെ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് പിടിയിലായ എബിൻ ടോമിയെന്ന് പോലീസ് വ്യക്തമാക്കി.എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്ജ്, എ.എസ്.ഐ എം.ബി. സുബൈർ, സീനിയർ സി.പി.ഒമാരായ ഷിജോ പോൾ, രജിത് രാജൻ, സി.പി.ഒമാരായ എ.കെ. നജ്മി, ടി.കെ. സന്ധ്യ, പി.കെ. ഹാരിസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top