താലൂക്ക് ആശുപത്രിക്ക് എംപി ഫണ്ടിൽ നിന്ന് ആംബുലൻസ് നൽകി; ബെന്നി ബെഹനാൻ ഫ്ലാഗ് ഓഫ് ചെയ്തു

പെരുമ്പാവൂർ: ബെന്നി ബെഹനാന്‍ എംപിയുടെ എംപി ലാന്‍ഡ് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് താലൂക്ക് ആശുപത്രിക്ക് വാങ്ങി നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം ബെന്നി ബെഹനാന്‍ എംപി നിര്‍വഹിച്ചു. ചടങ്ങിൽ മനോജ് മൂത്തേടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രോഗികള്‍ക്ക് അടിയന്തിര ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാൻ പുതിയ ആംബുലൻസ് കൂടുതൽ സഹായകരമാകും.

താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ വികസന സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംപി അറിയിച്ചു. ആശുപത്രിയുടെ വികസനത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് ഇലക്ട്രിസിറ്റി സൗകര്യം മെച്ചപ്പെടുത്തല്‍, കാന്റീന്‍, ക്യു മാനേജ്മന്റ് സിസ്റ്റം തുടങ്ങി ഒട്ടേറെ പ്രവൃത്തികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നടപ്പിലാക്കുമെന്ന് എംഎല്‍എയും വ്യക്തമാകി.

മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, നഗരസഭാധ്യക്ഷ കെ എൻ സംഗീത, വൈസ് ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്ബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുഹ്റ മുഹമ്മദ്, അനിതാ പ്രകാശ്, മുഹമ്മദ് ഗദ്ദാഫി, ഡോ. അജി സി പണിക്കര്‍, വാര്‍ഡ് കൗണ്‍സിലര്‍ ആനി മാര്‍ട്ടിന്‍, മുൻ ചെയർമാൻ ഷറഫ്, ടി എം സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ കെ പി റെജിമോന്‍, ആശുപത്രി സൂപ്രണ്ട് ഡോ. പി എസ് റോസമ്മ, ആര്‍എംഒ ഡോ. പ്രവീണ്‍ പോൾ പാത്തിക്കൽ എന്നിവര്‍ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top