പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ – പ്രതിരോധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി ഏകോപിപ്പിച്ചതിനും മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതിനും പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയെ അൽഫുർഖാൻ അക്കാദമി അനുമോദിച്ചു. പെരുമ്പാവൂർ ഡിവൈ.എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രതിനിധികൾ അദ്ദേഹത്തിന് ഉപഹാരവും അനുമോദനകത്തും കൈമാറി. സമൂഹത്തെ ലഹരിവിമുക്തമാക്കാൻ പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അക്കാദമി പൂർണ പിന്തുണ പ്രഖ്യാപിച്ചു. യുവജനങ്ങളെ ലഹരിവിപത്തിൽ നിന്ന് സംരക്ഷിക്കുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ചടങ്ങിൽ അഭിപ്രായമുയർന്നു. അൽഫുർഖാൻ അക്കാദമി ഭാരവാഹികൾ, വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











