കേരള സ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്. പി. എ ) എറണാകുളം ജില്ലാ കമ്മായി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ഇന്ദിര ഭവനിൽ നടന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) എറണാകുളം ജില്ല കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് എ.ഡി. റാഫേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ജോർജ്ജ് പി.എബ്രഹാം, ടി.എസ്.രാധാമണി, കമ്മറ്റി അംഗങ്ങളായ പി.എം.മൊയ്തീൻ, പ്രൊ.ചന്ദ്രശേഖരപിള്ള, അബ്ദുൽ അസീസ്, വി.ടി. പൈലി, ജില്ല സെക്രട്ടറി സി.എ.അലിക്കുഞ്ഞു, വൈസ് പ്രസിഡൻ്റ് മാരായ എം.എസ്.ഷെയ്ക്ക് പരീത്, റെജി ഇട്ടൂപ്പ്, ബേബി തോമസ്‌, കെ.കെ. ജോസഫ്, സലീം പുത്തുക്കാടൻ, ഗണപതി ആചാരി, ശ്യാമളദേവി, എ.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

ഡിസംബർ 8, 9 തീയതികളിൽ പെരുമ്പാവൂരിൽ നടത്തുവാൻ തീരുമാനിച്ച കെ.എസ്.എസ്.പി.എ ജില്ല സമ്മേളനം ഇലക്ഷൻ പ്രമാണിച്ച് ജനുവരി 2, 3 തീയതികളിലേക്ക്‌ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here