മാലിന്യ വസ്‌തുക്കൾ ശേഖരിക്കാൻ സാമഗ്രികളുമായി നഗരസഭ

പെരുമ്പാവൂര്‍: നഗരത്തിലെ ശുചിത്വം മെച്ചപ്പെടുത്തുകയും മാലിന്യസംസ്‌കരണ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുന്ന ‘സുഗന്ധം’ ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ഇടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, ട്വിന്‍ ബിന്‍, റിങ് കമ്പോസ്റ്റ് എന്നിവ സ്ഥാപിച്ചു. നഗരസഭ പരിധിയിലെ വീടുകളില്‍ മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 4500 യൂണിറ്റുകള്‍ വിതരണം ചെയ്യും. വീടുകളില്‍ തന്നെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബയോബിന്‍, ബയോഡൈജസ്റ്റര്‍, റിംഗ് കമ്പോസ്റ്റ് സബ്‌സിഡിയോടെ നിശ്ചിത നിരക്കിലാണ് ലഭ്യമാകുന്നത്. നഗരസഭാധ്യക്ഷന്‍ പോള്‍ പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആനി മാര്‍ട്ടിന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഭിലാഷ് പുതിയേടത്ത്, മിനി ജോഷി, അനിത പ്രകാശ്, ലിസ ഐസക്, കൗണ്‍സിലര്‍മാരായ ബിജു ജോണ്‍ ജേക്കബ്, സതി ജയകൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജു മാട്ടില്‍ സി.ഡി.എസ്. പ്രസിഡന്റ് ജാസ്മിന്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ക്കായി വാര്‍ഡ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top