പെരുമ്പാവൂർ: താലൂക്കാശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിയുടെ സമീപം ചീഞ്ഞുനാറുന്നു. പോസ്റ്റ്‌മോർട്ടം മുറിയിലെയും പ്രസവ വാർഡിലെയും മലിനജലം ഒഴുകാതെ ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഓടയുടെ സ്ലാബ് മാറ്റി തുറന്നിട്ടിരിക്കുന്നതിനാൽ സമീപ വാർഡുകളിലെ രോഗികൾക്ക് ദുർഗന്ധത്താൽ കിടക്കാൻ കഴിയാത്ത അവസ്ഥയാണ്.

പോസ്റ്റ്‌മോർട്ടം മുറിയുടെ മുൻവശത്തുള്ള സേഫ്റ്റി ടാങ്കിന് മുകളിലുള്ള സ്ലാബുകൾ ജീർണിച്ച് അപകടാവസ്ഥയിലാണ്. സ്ലാബിന് മുകളിൽ വാഹനങ്ങൾ കയറ്റാതിരിക്കാൻ ‘അപകടമുന്നറിയിപ്പ് പ്രവേശനം നിരോധിച്ചിരിക്കുന്നു’ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്‌.

എന്നാൽ, സ്ലാബിന് മുകളിൽ ആംബുലൻസ് നിർത്തിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം മുറിയിലേക്ക് കയറ്റുന്നത്. പഴയ സ്ലാബുകൾ മാറ്റണമെന്ന് ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി പലപ്രവാശ്യം ആവശ്യപ്പെട്ടതാണെങ്കിലും നടപടി സ്വീകരിക്കാൻ സൂപ്രണ്ട് തയ്യാറായിട്ടില്ല. നഗരസഭയും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here