പെരുമ്പാവൂര്‍: ലയണ്‍സ് ക്ലബ്ബ് ഒക്കല്‍ പെരിയാറിന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയില്‍ നടപ്പാക്കുന്ന രോഗികളെ കരുതല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലും അനാഥാലയങ്ങളിലും കഴിയുന്ന രോഗികളെ സന്ദര്‍ശിച്ചും ചെറിയ കൂട്ടങ്ങളായി രോഗികളെ വിളിച്ചുചേര്‍ത്ത് അവര്‍ക്ക് ആവശ്യമായ പരിചരണങ്ങളും നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും ക്ലബ്ബ് അംഗങ്ങളായ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നല്‍കുക, ഏറ്റവും കുറച്ചു മരുന്നുകള്‍ ഉപയോഗിച്ച് എങ്ങനെ രോഗം മാറ്റാം എന്ന കാര്യങ്ങളെക്കുറിച്ച് സെമിനാറുകളും സംഘടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി എം സൂഫി നിര്‍വഹിച്ചു. അഡ്വ. വര്‍ഗീസ് മൂലന്‍ അധ്യക്ഷത വഹിച്ചു.ഒക്കല്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടേഴ്സ്നെയും നേഴ്സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. ഡോ.ബിനു വര്‍ഗീസ്,എഎസ്ഐ ചന്ദ്രലേഖ,എം സി വര്‍ഗീസ് ചെട്ടിയാകുടി,ബോബിന്‍ പാപ്പച്ചന്‍,ഇമ്മാനുവല്‍ ജോസഫ്,ജോബിസ് ജി ആട്ടുകാരന്‍,സി പി യോഹന്നാന്‍,സി വി മത്തായി,റോബിന്‍,പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.