പെരുമ്പാവൂർ: ഒക്കൽ  ഗ്രാമപഞ്ചായത്തിലെ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജ കരാർ ഉണ്ടാക്കി എട്ടു ലക്ഷം രൂപയോളം   നഷ്ടപ്പെടുത്തുകയും നടക്കാത്ത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്തി ശിലാഫലകം സ്ഥാപിച്ച് പൊതുജനങ്ങളെ വിഡ്ഢികളാക്കിയ കോൺഗ്രസ് ഭരണസമിതിക്കെതിരെ സിപിഐ ഒക്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് വളയൽ സമരവും ധർണ്ണയും സംഘടിപ്പിച്ചു. സി വി ശശി അധ്യക്ഷനായ ധർണാസമരം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിലംഗം  ശാരദാ മോഹൻ,ജില്ലാ എക്സിക്യുട്ടീവംഗം രാജേഷ് കാവുങ്കൽ,ജില്ലാ കൗൺസിലഗം കെ പി റെജിമോൻ,നേതാക്കളായ കെ എൻ ജോഷി ,ഫൗസിയ സുലൈമാൻ, പി ടി പ്രസാദ് ,സിന്ധു വിശ്വനാഥൻ ,കെ പി ലാലു, എ വി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണമെന്നും വ്യാജ ശിലാഫലകം എടുത്തുമാറ്റണമെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം ഉൾപ്പെടെ ഉണ്ടാകണമെന്നും സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നമ്പിള്ളി കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് കെ കെ രാഘവൻ,ഉമർ ചെന്ദാര,കെ എസ് ജയൻ,കെ ഡി പിയൂസ്,ഷിൻസിയ ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here