പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ കർഷകസഭയും ഞാറ്റുവേല ചന്തയും കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ക്യാമ്പയിനും പ്രസിഡൻ്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരിപാടിയുടെ ഭാഗമായി വിവിധ കാർഷിക വിഷയങ്ങളെയും പദ്ധതികളെയും സംബന്ധിച്ച ചർച്ച കൃഷി ഓഫീസർ ഹുസൈൻ പി പി യുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് ഉൽപാദനോപാധികളുടെയും നടീൽ വസ്തുക്കളുടെയും വില്പന സംഘടിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ നിരവധി നെൽകർഷകർ രജിസ്റ്റർ ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിംൾ കമ്മിറ്റി ചെയർമാൻ സനൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി വാർഡ് അംഗങ്ങളായ ലിസി ജോണി , ബിനിത സജീവൻ, അജിത ചന്ദ്രൻ എന്നിവർ സംസാരിച്ചു..