പെരുമ്പാവൂർ: നൂറാം വാർഷികത്തിന്റെ നിറവിലെത്തിയ കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് സുമ ഉദയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗം വിപിൻ കോട്ടക്കുടി, ഡോ. ബിബിൻ കുര്യാക്കോസ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിനു മാതംപറമ്പിൽ, നിഷ ബൈജു, രേവതി സനിൽ, ചേരാനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ഉതുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷിജോ സേവ്യർ വെള്ളാട്ടുകുടി എന്നിവർ സംസാരിച്ചു.മുൻ ബാങ്ക് പ്രസിഡന്റുമാരായ പി. ശിവൻ, സി.എസ്. ശ്രീധരൻ പിള്ള, പി. വിജയചന്ദ്രൻ, മുൻ ഭരണസമിതി അംഗങ്ങളായ സുധീഷ്, ഒ.ഡി. അനിൽ, ജോയ് ജോസഫ്, എം.ഡി. ബാബു, ബാങ്ക് സെക്രട്ടറി നീതു ജി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായി സുമ ഉദയനെ ചെയർമാനായും എം.ഡി. ബാബു, ഇ.പി. ബാബു എന്നിവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. വിപിൻ കോട്ടക്കുടിയാണ് കൺവീനർ. നീതു ജി. കൃഷ്ണൻ, എം.കെ. രാജൻ, തോമസ് പി.കെ. എന്നിവർ ജോയിന്റ് കൺവീനർമാരും ഡോ. ബിബിൻ കുര്യാക്കോസ് ട്രഷററുമായിരിക്കും.
What do you feel about this post?

Like

Love

Happy

Haha

Sad











