ഓടക്കാലിയിൽ അപകടക്കുഴിയും തകർന്ന സ്ലാബും: ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും

ഓടക്കലി….

പെരുമ്പാവൂർ: ആലുവ-മൂന്നാർ റോഡിൽ ഓടക്കാലി ടൗണിലെ അപകടക്കുഴിയും കാനയ്ക്ക് മുകളിലെ തകർന്ന സ്ലാബും ജനങ്ങൾക്ക് വൻ ദുരിതമാകുന്നു. എ.എം. റോഡിൽ നിന്ന് മൂവാറ്റുപുഴ-പാണിയേലി റോഡിലെ പനിച്ചയം ഭാഗത്തേക്ക് തിരിയുന്ന ജംഗ്ഷനിലാണ് റോഡ് തകർന്ന് കുഴിയ രൂപപ്പെട്ടിട്ടുള്ളതും ഓടയുടെ സ്ലാബ് തകർന്നു കിടക്കുന്നതും.

അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് റോഡിലെ കുഴി കണ്ട് ബ്രേക്ക് ഇടുന്നത് കാരണം പിന്നാലെ വരുന്ന വാഹനങ്ങൾ വന്നിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ഇവിടെ പതിവാണ്. ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ പെടാതിരിക്കാൻ പെട്ടെന്ന് വാഹനം വെട്ടിച്ചു മാറ്റുന്നതും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു.

അപകടക്കുഴിക്ക് സമീപത്തെ കാനയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സ്ലാബ് ത തകർന്നത് മൂലം കാൽനടയാത്രക്കാരാണ് ഏറെ വലയുന്നത്. മഴവെള്ളം ഓടയിലൂടെ ഒഴുകിപ്പോകാതെ ടൗണിലൂടെ കവിഞ്ഞൊഴുകുന്നത് സമീപത്തെ വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എത്രയും വേഗം തകർന്ന സ്ലാബും റോഡിലെ കുഴിയും അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top