കെ.എ.ടി.എഫ് അലിഫ് അറബി ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

പെരുമ്പാവൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ (കെ.എ.ടി.എഫ്) ആഭിമുഖ്യത്തിൽ അലിഫ് അറബി ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മനോജ് മൂത്തേടൻ എം.എൽ.എ നിർവഹിച്ചു.കെ.എ.ടി.എഫ് പെരുമ്പാവൂർ ഉപജില്ലാ പ്രസിഡൻ്റ് വി.പി. അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുഖ്താർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, പഞ്ചായത്ത് അംഗം ഷംല നാസർ, കെ.എ.ടി.എഫ് എറണാകുളം ജില്ലാ പ്രസിഡൻ്റ് എം.എം. നാസർ, സംസ്ഥാന കൗൺസിൽ അംഗം കെ.എ. നൗഷാദ്, ഉപജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ഷാഹുൽ ഹമീദ്, അലിഫ് ടെസ്റ്റ് ജില്ലാ കൺവീനർ എ.ബി. ശിഹാബ് എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top