
പെരുമ്പാവൂര്‍: തണ്ടേക്കാട് ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1979-1980 ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം ജില്ലാ പഞ്ചായത്തംഗം പി.എ. മുക്താര്‍ ഉദ്ഘാടനം ചെയ്തു. ടി.എ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീസ്, വി.എം. മുഹമ്മദ്, വിശ്വംഭരന്‍, സലിം വാണിയക്കാടന്‍, ഇര്‍ഫാന്‍ പുലവത്ത്, ബാബു പെരിയാര്‍, റഹിം പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ അധ്യാപകരെ ആദരിച്ചു.










