പെരുമ നിലനിർത്തും : പെരുമ്പാവൂരിൽ യുഡിഎഫിന് തുടർഭരണം ഉറപ്പ്

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയെ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ച നഗരസഭകളിൽ ഒന്നാക്കി മാറ്റാൻ കഴിഞ്ഞതിനുള്ള ജനകീയ അംഗീകാരം നേടി പെരുമ്പാവൂർ നഗരസഭ കൂടുതൽ സീറ്റുകളിൽ മികച്ച വിജയത്തോടെ യുഡിഎഫ് തുടർ ഭരണം നേടുമെന്ന് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ

പൊതുജന ക്ഷേമത്തിനും ശുചിത്വത്തിനും മുൻഗണന നൽകിയ നിലവിലെ യുഡിഎഫ് ഭരണസമിതി
ജിസിഡിഎയുടെ സഹകരണത്തോടെ
ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനം നവീകരണവും,
കാളവയൽ ഷോപ്പിംഗ് കോംപ്ലക്സ്, ആധുനിക കാളച്ചന്ത, ലോറി സ്റ്റാൻഡ് ഷോപ്പിംഗ് മാൾ , വിജ്ഞാനവാടി, പുതിയ മുനിസിപ്പൽ ഓഫീസ്, ലൈബ്രറിയിൽ ഓപ്പൺ സ്റ്റേഡിയവും തീയറ്ററും,
സാംസ്കാരിക കിയോസ്,
ആയുർവേദ ആശുപത്രി മാസ്റ്റർ പ്ലാൻ കുട്ടികൾക്കുള്ള പാർക്ക് എന്നിവയുടെ നിർമ്മാണത്തിനും
തുടക്കം കുറിച്ചാണ് പടിയിറങ്ങുന്നത്.

105 . 57 % പദ്ധതി വിഹിതം ചിലവഴിച്ച് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ മികച്ച നേട്ടം കൈവരിച്ചതും പുതുലഹരിയും സുഗന്ധവും ഉൾപ്പെടെ ജനകീയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കാനായതും യുഡിഎഫിന് നേട്ടമായിമാറി എന്നും, 29 വാർഡുകളിൽ 16 സീറ്റുകളിലും യുഡിഎഫ് ആധികാരിക വിജയം നേടുമെന്നും നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top