പെരുമ്പാവൂര്‍: വെങ്ങോല ഗ്രമാപഞ്ചായത്തിലെ മരോട്ടിച്ചുവട് വാര്‍ഡിലെ കരുത്തയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജിത രഞ്ജിത്തിന്റെ വിജയം സുനിശ്ചിതമെന്ന് പാര്‍ട്ടി നേതൃത്വം. അജിതയെ പിന്തുണയ്ക്കുണ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന കുടുംബ സംഗമത്തിനായിരുന്നു നേതൃത്വത്തിന്റെ കാഴ്ച്ചപ്പാട്.

ഹിദായത്ത് നഗറിലുള്ള നൗഷാദ് പുളിക്കലിന്റെ വീട്ടില്‍ വെച്ചാണ് കുടുംബസംഗമം ചേര്‍ന്നത്. വെങ്ങോല പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ. ഇ. കുഞ്ഞഹമ്മദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗം അഷ്‌കര്‍ പിഎ, ഡിവൈഎഫ്‌ഐയുടെ മേഖലാ സെക്രട്ടറി യാസര്‍, ജില്ലാ സ്ഥാനാര്‍ത്ഥി ഷീല റെജി, ബ്ലോക്ക് സ്ഥാനാര്‍ത്ഥി ഷമിമോള്‍ അന്‍സാര്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്ത പ്രമുഖര്‍.

ഇന്നും വീട് കയറി പ്രചരണം തുടരുന്ന അജിത നാട്ടുകാരില്‍ ഓരോരുത്തരെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഇന്നും കുടുംബസംഗമം ചേര്‍ന്ന് ആളുകളുമായി സംവദിക്കാനും സംസാരിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ പ്രചരണത്തില്‍ അജിത രഞ്ജിത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here