പെ​രു​മ്പാ​വൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. പോ​ക്കു​വ​ര​വ് ചെ​യ്ത വ​സ്തു​വി​ന്‍റെ ക​രം അ​ട​യ്ക്കു​ന്ന​തി​ന് 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വേ​ങ്ങൂ​ർ വെ​സ്റ്റ് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ബി എം. ​മാ​ത്യു​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​ള​യ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്ക് ഭാ​ഗ​ഉ​ട​മ്പ​ടി​യി​ലൂ​ടെ ല​ഭി​ച്ച വ​സ്തു പോ​ക്കു​വ​ര​വ് ചെ​യ്ത് ക​രം അ​ട​യ്ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ത​വ​ണ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​യി​ട്ടും ഒ​ഴി​വു​ക​ൾ പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു.

വി​ജി​ല​ൻ​സ് എ​റ​ണാ​കു​ളം വിം​ഗ് ഡി​വൈ​എ​സ്പി സി.​എം. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​വ​ർ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ നോ​ട്ടു​ക​ൾ പ​രാ​തി​ക്കാ​ർ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

കൈ​ക്കൂ​ലി വാ​ങ്ങി​യ ഉ​ട​നെ വി​ജി​ല​ൻ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. ര​ണ്ട​ര വ​ർ​ഷ​മാ​യി ഇ​തേ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ.

LEAVE A REPLY

Please enter your comment!
Please enter your name here