പെരുമ്പാവൂർ: ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ച് മണി സൗധങ്ങൾ കെട്ടിയുണ്ടാക്കിയ സി പി എം നേതാക്കൾ അമ്പലങ്ങളുടെ അടിത്തറ ഇളക്കി അമ്പലക്കളളൻമാരായി മാറി. ശബരിമല ക്ഷേത്രത്തിലെ സ്വത്ത് കൊള്ളയടിക്കാൻ മുതിർന്ന സി.പി.എം നേതാക്കൾ ഒന്നൊന്നായി ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു. വാഴക്കുളംനോർത്ത് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
യുഡിഎഫ് ചെയർമാൻ ഷമീർ തുകലിൽ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എൻ വി സി അഹമ്മദ്, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന ചെയർമാൻ റ്റി എം സക്കീർ ഹുസൈൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബി എ അബ്ദുൽ മുത്തലിബ് ഡിസിസി സെക്രട്ടറി പി എച്ച് അബ്ദുൽ ജബ്ബാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഷ്റഫ് തേനൂർ, മുസ്ലിം മണ്ഡലം പ്രസിഡൻറ് എ എം ബഷീർ, യുഡിഎഫ് കൺവീനർ കെ കെ ഷാജഹാൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പി എ മുക്താർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഷാജിത നൗഷാദ്, കൗലത്ത് മരക്കാർ, മുഹമ്മദ് കുഞ്ഞാമി, യുഡിഎഫ് നേതാക്കളായ കെ.എം. അബ്ദുൽ അസീസ്, ഇസ്മയിൽ കുന്നപ്പള്ളി നൗഷാദ് മാസ്റ്റർ ,സി.കെ സിറാജ് ,നസീർ കാക്കനാട്ടിൽ, സുധീർ മുച്ചെത്ത്, ജബ്ബാർ ജലാൽ, മുഹമ്മദ്, ഷാഫി വാഴക്കുളം തുടങ്ങിയവർ സംസാരിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











