പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിലെ പാടശേഖരത്തിൽ വെച്ച് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സോളം പ്രായം തോന്നിക്കുന്ന ഒറീസ സ്വദേശിയാണ് എന്നാണ് പ്രാഥമിക നിഗമനം.
പെരുമ്പാവൂർ ഭായ് കോളനിക്ക് സമീപത്തെ പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അമിതമായ ലഹരി ഉപയോഗമാകാം മരണകാരണം. മരിച്ചു കിടന്ന സ്ഥലത്തുനിന്ന് സിറിഞ്ച്, ലഹരി സൂക്ഷിക്കുന്ന വസ്തുക്കൾ തുടങ്ങിയവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











