കുറുപ്പംപടി: എന്‍. എച്ച്.എം. ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച മുടക്കുഴ ഗവ: ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു.
അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ആശുപത്രി കെട്ടിടം നാടമുറിച്ച് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ല പഞ്ചായത്തു പ്രസിഡന്റ് മനോജ് മൂത്തേടന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. എം. സലിം, ബ്ലോക്ക് പഞ്ചായത്തംഗം ഷോ ജറോയി, എന്നിവര്‍ സംസാരിച്ചു.











