കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10-ാം വാർഡ് ആനകല്ലിൽ താമസിക്കുന്ന മഞ്ഞപ്പിത്തം മൂലം മരണമടഞ്ഞ കെ.കെ. സജീവൻ കൊറ്റാലിക്കുടിയുടെ വിധവയായ അശ്വതിക്ക് ഭവനമൊരുങ്ങുന്നു. കഴിഞ്ഞ വർഷം പടർന്നുപിടിച്ച മഞ്ഞപ്പിത്തം മൂലം വേങ്ങൂർ പഞ്ചായത്തിൽ കൽപ്പണ്ണിക്കായി പോയി വാട്ടർ അതോറിട്ടിയുടെ വെളളം കുടിച്ച സജീവൻ മഞ്ഞപ്പിത്തം ബാധിച്ച് മരണമടയുകയായിരുന്നു.

സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന വിധവയും പഠിക്കുന്ന കുട്ടികളുമടക്കം സ്വന്തമായി ഭവനമില്ലാതെ ജീവിച്ച കുടുംബമായിരുന്നു സജീവന്റേത് ഭവനമൊരുക്കുന്നതിനുവേണ്ടി സജീവൻ കുടുംബ സഹായ സമിതി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ചെയർമാനായും വാർഡംഗം പി.എസ് സുനിത്ത് കൺവീനറായും രുപീകരിച്ച് ഭവനത്തിന്റെ പണികൾ ധൃതഗതിയിൽ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here