പെരുമ്പാവൂർഃ പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് അപകടാംവിധം റോഡ്‌ ഇടിഞ്ഞത്‌ പരിഭ്രാന്തി പരത്തി. ആലുവ മൂന്നാം റോഡിലെ പാലക്കാട്ടുതാഴം പാലത്തിന്‌ സമീപം പെരുമ്പാവൂർ ഭാഗത്തേക്കുളള വൺവേ റോഡിൻ്റെ ഒരു വശമാണ്‌ ഇന്ന്‌ രാവിലെ ഇടിഞ്ഞ്‌ വീണത്‌. വാഹനങ്ങൾ അതിവേഗം പായുന്ന ഭാഗമാണെങ്കിലും ആ സമയത്ത്‌ വാഹനങ്ങൾ അതു വഴി കടന്നു പാേകാത്തതിനാൽ വൻദുരന്തം ഒഴിവായി.

മഴക്കാലമായതിനാൽ വെളളം ഇറങ്ങി മണ്ണിടിഞ്ഞതാണെന്നും കുടിവെളള പൈപ്പ്‌ പൊട്ടിയതിൻ്റെ ആഘാതത്തിൽ സംഭവിച്ചതാണെന്നുമൊക്കെയാണ്‌ അധികൃതരുടെ വാദം. എന്നാൽ കുടിവെളളം ഉൾപ്പെടെയുളള പൈപ്പുകളും കേബിളുകളും കടന്നു പോകുന്ന ഭാഗത്ത്‌ വേണ്ടത്ര ശ്രദ്ധയില്ലാതെ അശാസ്‌ത്രീയമായ രീതിയിലുളള നിർമ്മാണങ്ങൾ നടത്തുന്നതിനാലാണ്‌ ഇത്തരത്തിലുളള ദുരന്തം വിളിച്ച്‌ വരുത്തുന്ന സംഭവങ്ങൾ നടക്കുന്നതെന്ന ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്‌.

സംഭവത്തെത്തുടർന്ന്‌ റോഡിലൂടെ ഭാഗീകമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്‌.കുടിവെളള പൈപ്പ്‌ ഉൾപ്പെടെ പൊട്ടിയതിനാൽ വെങ്ങോല പഞ്ചായത്തിലേക്ക്‌ അടുത്ത മൂന്ന്‌ ദിവസത്തേക്കുളള കുടിവെളളവിതരണം മുടങ്ങുമെന്ന്‌ വാട്ടർ അതോറിറ്റിയും മുന്നറിയിപ്പ്‌ നൽകിട്ടുണ്ട്‌. അതിനിടെ പ്രദേശത്ത്‌ കൂടുതൽ ഭാഗങ്ങളിൽ ഇത്തരത്തിൽ റോഡ്‌ ഇടിയാൻ സാഹചര്യമുണ്ടോയെന്നും പൊതുമരാമത്ത്‌ അധികൃതർ പരിശോധിക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here