പെരുമ്പാവൂർ : നഗരസഭ മുൻ വൈസ് ചെയർമാനും അർബൻ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന പൈനാടത്ത് അഡ്വ. തോമസ് ഇട്ടിക്കുര്യൻ (ടോമി-78) തിരുതനായി. കഴിഞ്ഞ ദിവസം അന്തരിച്ച മുൻനിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ്റെ പിതൃസഹോദര പുത്രനാണ് പരേതൻ. പരേതൻ്റെ പിതാവ് അഡ്വ ഇട്ടിക്കുര്യൻ്റെ ജൂനിയർ ആയിട്ടാണ് പി.പി. തങ്കച്ചൻ എൽ.എൽ.ബി. ക്കു ശേഷം പെരുമ്പാവൂരിൽ എത്തി പ്രാക്ടീസ് ആരംഭിക്കുന്നത്. അഡ്വ: തോമസ് ഇട്ടിക്കുര്യൻ്റെ ഭൗതിക ശരീരം (വെള്ളിയാഴ്ച) ഇന്ന് വൈകിട്ട് 5 ന് കീഴില്ലത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും ശനിയാഴ്ച രാവിലെ 10 ന് കീഴില്ലത്തുള്ള വസതിയിലെ ശുശ്രൂഷ ചടങ്ങുകൾക്കു ശേഷം 11 -30 – ന്പെരുമ്പാവൂർ ബഥേൽ സുലോക്കൊ യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും..ഭാര്യ: പാമ്പാടി ചേർക്കോട്ട് കുടുംബാംഗമായ ഉഷ. മക്കൾ : ടീന (മുംബൈ), റ്റിഷ (യുകെ). മരുമക്കൾ: ആശിഷ് കെ. ബേബി, ജോജു ജോർജ് (യുകെ).











