പെരുമ്പാവൂർ :ഒക്കലിന് സമീപം എം. സി. റോഡിലെ സ്ഥിരം അപകടമേഖലയായ ബ്ലാക്ക് സ്പോട്ട് എന്നറിയപ്പെടുന്ന കാരിക്കോട് വളവിൽ വീണ്ടും അപകടം.മിനി ലോറിയും സ്കൂട്ടറും തമ്മിൽകൂട്ടിയിടിച്ച് ഒരാൾ മരിച്ചു.സ്കൂട്ടർ യാത്രികനായ ആസാം നാഗൂൺ സ്വദേശി ജാക്കിർ ഹുസൈനാണ് (29) നാണ് മരിച്ചത്.ഇന്നലെരാവിലെ ഏഴുമണിക്ക് അമിത വേഗത്തിൽ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അതേ വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.











