പെരുമ്പാവൂർ: ബി.ജെ.പി. പെരുമ്പാവൂർ മുനിസിപ്പൽ തല ശില്പശാല പെരുമ്പാവൂർ എസ്.എൻ.ഡി.പി.ഹാളിൽ ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ലിഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പി. അനിൽകുമാറാണ് ക്ലാസുകൾ നയിച്ചത്.











