പെരുമ്പാവൂര്‍: ഒക്കല്‍ ഗവ. എല്‍.പി. സ്‌കൂള്‍ 111 -ാം വാര്‍ഷികം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. മിഥുന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി സാജന്‍, ബ്ലോക്ക് മെമ്പര്‍മാരായ സി.ജെ. ബാബു, എം.കെ. രാജേഷ്, പഞ്ചായത്തംഗങ്ങളായ അമൃത സജിന്‍, സനല്‍, സിന്ധു ശശി, എന്‍.ഒ. സൈജന്‍, ലിസി ജോണി, മനോജ് തോട്ടപ്പള്ളി, കെ.എം. ഷിയാസ് വൈ.എം.സി.എ. പ്രസിഡന്റ് ഡേവിസ് കല്ലുക്കാടന്‍, പി.ടി.എ. പ്രസിഡന്റ് പി.കെ. ഷിജു, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, പ്രധാനാധ്യാപിക സെമിഹത്ത് എന്നിവര്‍ സംസാരിച്ചു. സാഹിത്യകാരി സുജാതവാര്യര്‍ പുസ്തക സമര്‍പ്പണം നടത്തി. എല്‍.എസ്.എസ്. വിജയികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, മത്സരവിജയികള്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.