പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമ പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിവിധ പൊതുജലാശയങ്ങളില്‍ ഒരു ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നെടുമ്പാറ ചിറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക മത്സ്യ ലഭ്യത ഉറപ്പാക്കുകയും ജനങ്ങളെ മത്സ്യകൃഷിയിലേക്ക് ആകര്‍ഷകരാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. നിത, പഞ്ചായത്തംഗങ്ങളായ പി.വി. സുനില്‍, എം.നവ്യ, സാംസണ്‍ ജേക്കബ്, ഫിഷറീസ് കോര്‍ഡിനേറ്റര്‍ ജയരാജ് രാജന്‍, എല്‍ദോ മാത്യു, എം.പി. പ്രകാശ്, എം.ഡി. ബാബു, പി.എസ്. നോബി എന്നിവര്‍ പങ്കെടുത്തു.