പെരുമ്പാവൂർ: പെരിയാർ വാലി കനാലിൽ ഒഴുക്കിൽപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കണ്ടന്തറ കോസർണ്ണ വീട്ടിൽ ജാസ്മിന്റെ മകൻ റിനാസ് (15) ആണ് മരിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.വളയൻചിറങ്ങര ഐ ടി സിക്ക് സമീപം പെരിയാർ വാലി ഹൈ ലെവൽ കനാലിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കൂട്ടുകാരുമായി കനാലിൽ കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ സ്കൂബ ഡൈവർ ബെന്നി മാത്യു, വാർഡ് മെമ്പർ റെജി എന്നിവർ ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സേനാംഗങ്ങളായ സി എസ് അനിൽകുമാർ, വി ജി വിജീഷ്, ഷാനവാസ്, അഭിജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here