പെരുമ്പാവൂരിൽ പോരാട്ടം കടുക്കുന്നു; സ്ഥാനാർത്ഥികൾ പര്യടന തിരക്കിൽ

പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.

ബേസിൽ പോളിന്റെ പര്യടനം രായമംഗലത്ത്

എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേസിൽ പോളിന്റെ രായമംഗലം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ ഏഴിന് നെല്ലിമോളത്ത് നിന്ന് ആരംഭിക്കും. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ എൻ സി മോഹനൻ പര്യടനം ഉദ്ഘാടനം ചെയ്യും. 606, ത്രിവേണി, പറമ്പി പീടിക, നവജീവൻ, സൊസൈറ്റി, മോസ്കോ, തായിക്കരച്ചിറങ്ങര, വളയൻചിറങ്ങര, മനയ്ക്കപ്പടി, പുല്ലുവഴി, വട്ടക്കാട്ടുപടി എസ്.എൻ.ഡി.പി കവല, പട്ടശ്ശേരി മനപ്പടി, പിച്ചിനാം മുകൾ, കിച്ചേരിപ്പടി, കുരുപ്പപ്പാറ, സി.എസ്.ഐ കവല, കളർകോട്, വൈദ്യശാലപ്പടി, തീയേറ്റർ പടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം തട്ടാമ്പുറം പടിയിൽ സമാപിക്കും.

മനോജ് മൂത്തേടൻ ഒക്കൽ മണ്ഡലത്തിൽ

യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടന്റെ പര്യടനം കൊടുവേലിപ്പടിയിൽ നിന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പാണംകുഴി, കൊമ്പനാട്, വേങ്ങൂർ, എടത്തുരുത്ത്, നെടുങ്ങപ്ര, പയ്യാൽ, ഓടക്കാലി, ചെറുകുന്നം തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തി അദ്ദേഹം പിന്തുണ തേടിയിരുന്നു. പുതിയ ഘട്ടത്തിൽ ഒക്കൽ മണ്ഡലത്തിലെ പൂരംകവല, സിദ്ധൻകവല, കൂടാലപ്പാട് സൊസൈറ്റിപ്പടി, ഇടവൂർ റേഷൻകട, നടുപ്പിള്ളിത്തോട്, ഇടവൂർ ആലുംചുവട്, തൊണ്ടുകടവ്, ഡീസന്റ് കവല, യൂണിയൻ കവല, താന്നിപ്പുഴ, മുട്ടിപ്പാലം, നമ്പിള്ളി, ആൽക്കവല, ആന്റോപുരം, ഉൻഡ്യാക്കവല, ക്വാർട്ടേഴ്സ്, ഒക്കൽ, ചേലാമറ്റം, ചേലാമറ്റം ആർച്ച് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം വല്ലത്ത് സമാപിക്കും.

രണ്ടാം ഘട്ടത്തിലേക്ക് ജിബി പാത്തിക്കൽ

ട്വന്റി20-എൻ.ഡി.എ സ്ഥാനാർത്ഥി ജിബി പാത്തിക്കലിന്റെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഭൂരിഭാഗം വോട്ടർമാരെയും നേരിൽ കണ്ട് ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥി വരും ദിവസങ്ങളിൽ വാഹന പര്യടനം ആരംഭിക്കും. കഴിഞ്ഞ ദിവസം പെരുമ്പാവൂർ കോടതി സമുച്ചയത്തിൽ എത്തി അഭിഭാഷകരുടെയും ഉദ്യോഗസ്ഥരുടെയും വോട്ട് അഭ്യർത്ഥിച്ചു. അഭിഭാഷക പരിഷത്ത് നേതാക്കളായ ജയപാലൻ, കെ സി മുരളീധരൻ, സജീവ് പി മേനോൻ തുടങ്ങിയവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് തൊടാപ്പറമ്പ്, മാവേലിപ്പടി, തോട്ടുവ, ചേരാനല്ലൂർ, കുറിച്ചിലക്കോട്, കോടനാട്, ആലാട്ടുചിറ, പാണംകുഴി, കൊമ്പനാട്, വേങ്ങൂർ, വെങ്ങോല, അല്ലപ്ര, ഓണംകുളം, അറയ്ക്കപ്പടി, വളയൻചിറങ്ങര എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top