പെരുമ്പാവൂർ; വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പിള്ളി ഡിവിഷൻ നോർത്ത് എഴിപ്രം വാർഡിൽ അഡ്വ: ഹാരിസ് ബീരാൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5.50 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം അഡ്വ : ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദിന്റെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ വാർഡ് മെമ്പർ ഫസീല ഷംനാദ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എൻ. വി. സി അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീർ, തുകലിൽ മാറമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശാരദ, കെ.കെ. ഷാജഹാൻ, എന്നിവർ സംസാരിച്ചു.











