പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പൊതിയില്‍ ക്ഷേത്രക്കടവ് പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. 2018 ലെ പ്രളയ കാലത്ത് അടിഞ്ഞ മണ്ണും ചെളിയും ഇപ്പോഴും കടവിന്റെ വശങ്ങളിലായി കിടക്കുന്ന് ഒഴുക്കു കുറഞ്ഞതിനാല്‍ എക്കല്‍ മണ്ണ് അടിഞ്ഞ് കടവിലേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പൊതിയില്‍ ക്ഷേത്രത്തിലെ ആറാട്ട് നടത്തുന്ന സ്ഥലവും ഈ കടവാണ്. ഉത്സവം ആരംഭിക്കാനിരിക്കെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതിയില്‍ ശ്രീ നരസിംഹമൂര്‍ത്തി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്തംഗവുമായ പി.എ. മുഖ്താര്‍, ഗ്രാമ പഞ്ചായത്തംഗം സുമയ്യ ഷിഹാബ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പ്രദേശം ഉള്‍പ്പെടുന്ന സ്ഥലത്തെ ജില്ലാ പഞ്ചായത്ത് അംഗം പി.എ. മുഖ്താറിന്റെ ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാധാകൃഷ്ണന് പൊതിയില്‍ കടവ് സന്ദര്‍ശിച്ചു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി പൊതുജനങ്ങള്‍ക് ഉപയോഗിക്കുന്നതിനും അമ്പലത്തിലെ ഉത്സവത്തിന്റെ ആറാട്ട് നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തുമെന്നും ഭക്തരുടെയും പൊതുജനങ്ങളുടെയും ആവശ്യത്തിന് ഉടന്‍ പരിഹാരം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാധാകൃഷ്ണന് ജില്ലാ പഞ്ചായത് പൊതു മരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എ. മുഖ്താറിനെ അറിയിച്ചു.
ടി.എച്ച്. മുസ്തഫ എംഎല്‍എ ആയിരുന്ന കാലത്താണ് കടവ് സൈഡ് കെട്ടി പൊതുജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റും കോണ്‍ക്രീറ്റ് പണിതു നല്‍കിയത്. നൂറ്റാണ്ടു പഴക്കമുള്ളതാണ് കടവ്.
ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമയ്യ ഷിഹാബ്, വി.സി. ചന്ദ്രന്, മാറമ്പിള്ളി സഹകരണ ബാങ്ക് ഡയറക്ടര്‍ ഷിഹാബ് തുകലില്‍, പൊതിയില്‍ ക്ഷേത്രം സെക്രട്ടറി എം.കെ. സുരേഷ്, ഭാരവാഹികളായ പി.സി. സജിത്ത്, വി. ഷിബു, ടി.ജെ. ജയന്, സുലൈമാന്‍ പുതുശ്ശേരി, ഗോപിനാഥ് വരിയ്ക്കന്, ലക്ഷമണന് പുല്ലാട്ടുകുടി, നിഷാദ് കാരോളി, സേതു നാഥ് പുറത്താനായില്,
വി.എല്‍. അനൂപ്, ഗോപാലകൃഷ്ണന് പൊതിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?

Like

Love

Happy

Haha

Sad











