പെരുമ്പാവൂർ ;അശമന്നൂർ പഞ്ചായത്ത് പനിച്ചയം അഞ്ചാംവാർഡിന്റെ ഒരുവർഷത്തെ ജനക്ഷേമ വികസനപദ്ധതികൾ നാടിന് സമർപ്പിച്ചു. കലാസാംസ്കാരികകേന്ദ്രം മുൻ ടെൽക് ചെയർമാൻ എൻ സി മോഹനനും പൊതുജന പങ്കാളിത്തത്തോടെ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും ഓപ്പൺ സ്റ്റേജും പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജിയും വിവിധ റോഡുകൾ വി പി ശശീന്ദ്രൻ, വൈസ് പ്രസിഡന്റ് ജോബി ഐസക്, സ്ഥിരംസമിതി അധ്യക്ഷരായ അജാസ് യൂസഫ്, സുബി ഷാജി, ഗീത രാജീവ് എന്നിവരും ഉദ്ഘാടനം ചെയ്തു. അശമന്നൂർ സഹകരണബാങ്ക് പ്രസിഡന്റ് ഷാജി സരിഗ അധ്യക്ഷനായി. ഡോക്ടറേറ്റ് ലഭിച്ച മഞ്ജു കുര്യൻ, ബിബിൻ തമ്പി എന്നിവരെ പി കെ സോമൻ അനുമോദിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ സുജു ജോണി, എ കെ സുജീഷ് എന്നിവർ സംസാരിച്ചു.











