
കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ നവീകരണം പൂർത്തീകരിച്ച ചുണ്ടക്കുഴി 73-ാം നമ്പർ അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻന്റ് പി. പി അവറാച്ചൻ നിർവ്വഹിച്ചു. വാർഡംഗം റോഷ്നി എൽദോ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സോമി ബിജു, അനാമിക ശിവൻ, സി. ഡി. എസ് ചെയർപേഴ്‌സൺ ദീപ ശ്രീജിത്, ഐ. സി. ഡി. എസ് സൂപ്പർവൈസർ സിൻഞ്ചു തോമസ്, അംഗൻവാടി ടീച്ചർ രാജി, പോൾ കെ പോൾ, പോൾ പള്ളിപ്പാടൻ, പി. എം എൽദോ, പി. എം ജോയി, സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു.










