പെരുമ്പാവൂർ; രായമംഗലം പഞ്ചായത്ത് നവീകരിച്ച വായ്ക്കര ജനകീയാരോഗ്യകേന്ദ്രത്തിന്റ പ്രവർത്തനം ആരംഭിച്ചു. കണ്ണുപരിശോധന, ജീവിതശൈലി ക്യാമ്പ് എന്നിവ നടത്തി. ഏഴരലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ലാബ്, ഫാർമസി, പ്രഥമശുശ്രൂഷ, ഇ–സഞ്ജീവനി വഴിയുള്ള ഡോക്ടറുടെ കൺസൾട്ടേഷൻ, മാനസികാരോഗ്യപരിപാടി, പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവനങ്ങൾ ആളുകൾക്ക് വീടിന്റെ ഏറ്റവും സമീപത്തായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ എൻ ഉഷാദേവി അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. ശിവപ്രിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ കെ അനി എന്നിവർ സംസാരിച്ചു.











