ദീർഘകാലം യുഡിഎഫ് ഭരിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും സുവർണ്ണ കാലഘട്ടം ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ഭരണമെന്ന് ഭരണകക്ഷി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ ഭക്ഷ്യസുരക്ഷ മാർക്കറ്റ് എന്ന പ്രൊജക്റ്റ് കമ്മിറ്റിയിൽ വെച്ചപ്പോൾ തന്നെ പ്രതിപക്ഷം ഒറ്റകെട്ടായി എതിർത്തത് മൂലം ആ ഒരു പ്രൊജക്റ്റ് ഒഴിച്ച് ബാക്കി മുഴുവൻ ക്ഷേമ വികസന വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കാനായി എന്ന ചാരിതാർത്ഥ്യത്തിലാണ് ഇവർ.
യുഡിഎഫ് ഭരിച്ച കഴിഞ്ഞ അഞ്ചുവർഷം പൂർത്തീകരിക്കുമ്പോൾ ഒരു രൂപയുടെ അഴിമതി ആരോപണങ്ങളോ വികസനമുരടിപ്പോ ചൂണ്ടികാണിച്ചു കൊണ്ട് ഒരു സമരമോ പ്രതിഷേധമോ നടത്താൻ പ്രതിപക്ഷത്തിന് ഒരു വിധത്തിലുള്ള അവസരം പോലും കൊടുക്കാതെയുള്ള വികസനങ്ങളുടെ തേരോട്ടം ആയിരുന്നു.
1. യുഡിഎഫ് ഭരണത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ ഇവയാണ്
2. 90 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പഞ്ചായത്ത് ക്രിമിറ്റോറിയം പഞ്ചായത്തിലെ ഹൈന്ദവ സമൂഹത്തിന് സൗജന്യമായി ഉപയോഗിക്കാവുന്ന വിധത്തിലാണ്.
3. 75 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഭിന്നശേഷി കുട്ടികൾക്കായുള്ള ബഡ്സ് സ്കൂൾ.
4. 74 ലക്ഷം രൂപ ചെലവിട്ട ഗ്രാമ വെളിച്ചം പദ്ധതി, 50 ലക്ഷം രൂപ ചെലവിട്ട വയോജന ക്ലിനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം ഓരോ വാർഡിലും പ്രവർത്തിക്കുന്നു.
5. പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും ( 48) സ്മാർട്ട് അംഗൻവാടികൾ ആക്കി പാലിയേറ്റീവ് രോഗികളുടെ പ്രവർത്തനങ്ങൾക്ക് രണ്ടാംഘട്ട യൂണിറ്റ് ആരംഭിച്ചു.
6. 25 കോടിയിൽ പരം രൂപ ചെലവിട്ട ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ.
7. ആറു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുകോടി ചെലവിൽ അടിസ്ഥാന സൗകര്യ വിപുലീകരണം. മാലിന്യ വിമുക്ത പഞ്ചായത്ത് ആക്കി മുന്നോട്ട്
ഇതുപോലെ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തി ജനക്ഷേമം യുഡിഎഫ് ഉറപ്പുവരുത്തിയിട്ടുണ്ട്. നടപ്പിലാക്കാൻ ആകാതെ വന്ന ഭക്ഷ്യസുരക്ഷ മാർക്കറ്റ് എന്ന് പദ്ധതിക്കായി തുടർന്നും പരിശ്രമിക്കും എന്ന വാഗ്ദാനവുമായി ” വളരണം വെങ്ങോല തുടരണം യുഡിഎഫ് : എന്ന മുദ്രാവാക്യവുമായി വീണ്ടും ജനങ്ങളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് .











