വേങ്ങൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് പുതുമന വാര്‍ഡിലെ ചൂരമുടി – ആലാട്ടുചിറ റോഡ് പുനര്‍ നിര്‍മ്മിച്ചു. നിര്‍മ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ വിനു സാഗര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ശോഭന വിജയകുമാര്‍, വാര്‍ഡ് വികസന സമിതി അംഗങ്ങളായ എല്‍ദോ കോട്ടപ്പുറം, കെ.പി സന്തോഷ്, ജോയി കണ്ടത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.











