വേങ്ങൂർ: കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ജനങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നൽകാനായതായി ഭരണകക്ഷി. 300ഓളം കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതി വഴി വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാനായി. കാർഷിക മേഖലയ്ക്ക് താങ്ങായി നിന്ന് 2.13 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തി. എറണാകുളം ജില്ലയിൽ തുടർച്ചയായി നാല് വർഷം ഏറ്റവു കൂടുതൽ ഫണ്ട് വിനിയോഗിക്കുന്നത് വേങ്ങൂർ പഞ്ചായത്താണ്.
കുടിവെള്ള ലഭ്യതയ്ക്കായി 12 പുതിയ പദ്ധതികൾ ആവിഷ്കരിച്ചു, ഒപ്പം നാല് പദ്ധതികൾ നവീകരിക്കുകയും ചെയ്തു. ജൽജീവൻ മിഷൻ പ്രകാരം 47 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്ത്, അതിദാരിദ്ര മുക്ത പഞ്ചായത്ത്, പുതിയ റോഡുകളുടെ നവീകരണത്തിനായി 15 കോടി രൂപ, ഹെൽത്ത് സെൻറർ നവീകരണം, അംഗൻവാടികൾ സ്മാർട്ടാക്കി, സ്കൂൾ നവീകരണം, 1614 പേർക്ക് പുതിയതായി ക്ഷേമ പെൻഷൻ അനുവദിച്ചു.
അളവില്ലാത്ത വികസന പ്രവർത്തനങ്ങൾ വരും തെരഞ്ഞെടുപ്പിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഭരണപകഷം അവകാശപ്പെടുന്നു.











