ആരോഗ്യ രംഗത്തും ക്ഷേമ പെൻഷനും മുൻതൂക്കം നൽകിയായിരുന്നു മുടക്കുഴ ഗ്രാമപഞ്ചായത്തിൻറെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ. മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കേന്ദ്രമാക്കി ഉയർത്തി. തുരുത്തി, ചൂണ്ടക്കുഴി സബ്സെൻററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ എൻ എച്ച് എം ഫണ്ടിൽ നിന്നും നടത്തി. സൌജന്യ ഡയാലിസിസ് പദ്ധതി ആരംഭിച്ചതിനൊപ്പം ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ എന്നിവയും അനുവദിച്ചു.

ലൈഫ് മിഷൻ പദ്ധതി പ്രകാരം 215 വീടുകൾ പണിതു. പുതിയ പാലങ്ങൾ നിർമ്മിച്ചതിനൊപ്പം, പഞ്ചായത്തിലെ മുഴുവൻ റോഡുകളും നവീകരിച്ച് സഞ്ചാര യോഗ്യമാക്കിയതും അഭിമാന നേട്ടമായി മുടക്കുഴ ഗ്രാമ പഞ്ചായത്ത് ചൂണ്ടികാണിക്കുന്നു. അകനാട് കുടിവെള്ള പദ്ധതി, ജില്ലാ പഞ്ചായത്തിൻറെ ഓപ്പണ് ജിം, ടർഫ് കോർട്ട്, സ്വിമ്മിങ് പൂൾ,വനിത വികസന കേന്ദ്രങ്ങൾ എന്നിവ നിർമ്മിച്ചു.

വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. മുടക്കുഴ യു പി സ്കൂൾ, അകനാട് എൽ പി സ്കൂൾ, എന്നിവയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ച് കെട്ടിടങ്ങൾ പണികഴിപ്പിച്ചു. ഇളംമ്പകപ്പിള്ളി, കണ്ണഞ്ചേരിമുകൾ, തുരുത്തി അംഗനവാടികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു.

കാർഷിക മേഖലയിൽ തെങ്ങ് സംരക്ഷണ പദ്ധതി, മുട്ടക്കോഴി-ആട്ടിൻകുട്ടി വിതരണം, പുരയിട കൃഷി വികസനം, ഉഴവു കൂലി, ക്ഷീര കർഷകർക്ക് സബസിഡി എ്നിവയും നടപ്പിലാക്കി.

വരും തെരഞ്ഞെടുപ്പിൽ പൂർത്തിയാക്കാനായ പദ്ധതികൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് മുടക്കുഴയിലെ ഭരണസമിതി പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here