പെരുമ്പാവൂർ

വെങ്ങോല–വളയൻചിറങ്ങര റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. മഴ പെയ്താൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്ക് അപകടങ്ങൾ പതിവാണ്. വെങ്ങോല ജങ്ഷൻമുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. ഈ പ്രദേശത്ത് ഓട്ടോറിക്ഷകൾ ഓടാറില്ല. കാറും ഓട്ടോറിക്ഷകളും കുഴിയിൽ ചാടി കേടാകുന്നത് പതിവാണ്. നിരവധി പ്ലൈവുഡ് കമ്പനികളും മറ്റു ഫാക്ടറികളും ഉള്ളതിൽ രാവിലെമുതൽ രാത്രിവരെ ടിപ്പർ ലോറികളും മറ്റു ഭാരവാഹനങ്ങളും കടന്നുപോകുന്ന വഴിയാണ്. കനാലിന് കുറുകെയുള്ള ബൈപാസ്‌ പാലം ജങ്ഷനിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. തടിയുമായി കടന്നു ലോറികൾ കുഴിയിൽ ചാടി ചരിഞ്ഞ് തടി കെട്ടിയിരിക്കുന്ന വടം പൊട്ടി പലപ്പോഴും അപകടം സംഭവിക്കാറുണ്ട്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയോട് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. വെങ്ങോല പഞ്ചായത്തും ഇടപെടുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here