പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍നാട്ട് കര്‍മ്മം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍ എ നിര്‍വഹിച്ചു. ഒക്ടോബര്‍ 22 മുതല്‍- 25 വരെ വെണ്ടോല ശാലേം വി.എച്ച്.എസ്.എസിലാണ് മത്സരങ്ങള്‍ നടക്കുക. 11 വേദികളിലായി നടക്കുന്ന മേളയുടെ പന്തല്‍ കാല്‍നാട്ടു കര്‍മ്മത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. എല്‍ദോസ് അദ്ധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അന്‍വര്‍ അലി, എ.ഇ.ഒ ബിജിമോള്‍ ഒ.കെ., പഞ്ചായത്ത് അംഗങ്ങളായ കെ.ഇ. കുഞ്ഞുമുഹമ്മദ്, എ.എം. സുബൈര്‍, ശാലേം വി.എച്ച്.എസ്. എസ് മാനേജര്‍ അനീഷ് ജേക്കബ്, ബിനോയി മാത്യു, സജി പോള്‍, എല്‍ദോ കുര്യാക്കോസ്, സണ്ണി ടി.കെ., ഹെഡ്മിസ്ട്രസ് പ്രീത മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.











