പെരുമ്പാവൂർ
പെരുമ്പാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാട്ടർടാപ്പുകൾ മോഷ്ടാക്കൾ കവർന്നു. ജി ശങ്കരക്കുറുപ്പ് മെമ്മോറിയൽ ഹാളിനുസമീപം സ്ഥാപിച്ചിരുന്ന ടാപ്പുകൾ ഞായർ രാത്രിയിലാണ് മോഷ്ടിച്ചത്. ഒരു ടാപ്പിന് 700 രൂപ വിലവരും. പെരുമ്പാവൂർ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് അടുത്തിടെ നിർമിച്ച വാഷ്ബേസിനിൽ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പെൺകുട്ടികളാണ് ഉപയോഗിച്ചിരുന്നത്. സ്കൂൾ അധികൃതർ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 16–-ാം നമ്പർ പൂളിലെ തൊഴിലാളികൾ പുതിയ ടാപ്പുകൾ വാങ്ങി പുനഃസ്ഥാപിച്ചു.











