
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 19-ാം വാർഡിൽ ഐമുറി -മൈലാച്ചാൽ റോഡ് ടൈൽ വിരിച്ച് പുനരുദ്ധാരണം നടത്തിയതിൻ്റെ ഉത്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് ഇതിന് വിനിയോഗിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ഒ ജോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.










