പെരുമ്പാവൂർ:വനം-വന്യ ജീവി മനുഷ്യ സംഘർഷം രൂക്ഷമായ കൂവപ്പടി പഞ്ചായത്തിലെ കോടനാട് മേഖലയിലെ പ്രശ്ന പരിഹാരത്തിനായി കൂവപ്പടി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കൽ-ന്റെ അധ്യക്ഷതയിൽ
ജന ജാഗ്രത സമിതി യോഗം ചേർന്നു.കോടനാട് മേഖലയിൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും കുറുക്കന്റെയും കുരങ്ങന്റെയും മറ്റ് വന വന്യ ജന്തുക്കൾ അടക്കം മനുഷ്യവാസ മേഖലയിലേക്കുള്ള കടന്നു കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നിർദ്ദേശപ്രകാരം കൂവപ്പടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ
ജന ജാഗ്രത സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചത്.പ്രധാനമായും അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണ്ട്
കപ്രിക്കാട് വനമേഖലയിലുള്ള “അടിക്കാടുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ യോഗം വനം വകുപ്പിനോട് ശുപാർശ ചെയ്തു.
ഒപ്പം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ട്രക്ക് ടൂറിസം സംഘടിപ്പിക്കുന്നതിനും, ആനയുടെ കടന്നുവരവ് തടയുവാൻ ട്രാൻജ് താത്തുന്നതിനും, പുഴക്കരെ ആനയുടെ വരവ് തടയുന്നതിന് വേണ്ടിയിട്ടുള്ള മതിലുകൾ നിർമ്മിക്കണമെന്നും വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.ജനാ ജാഗ്രത സമിതിയുടെ ചെയർമാനായി
പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് അരീക്കലിനെയും കൺവീനറായി റേഞ്ച് ഓഫീസർ സി.പി.ശ്രീജിത്ത് നേയും ലെയ്സൺ ഓഫീസറായി സുനിൽ പി നായരെയും, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ, വൈസ് പ്രസിഡന്റ് ഷോജാ റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള, ജോർജ് ടി ഒ, വി പിൻ കോട്ടക്കുടി, മായ കൃഷ്ണകുമാർ പഞ്ചായത്ത് സെക്രട്ടറി ജി ജിനേഷ് പ്രകാശ് എം പി,ടി എൻ സദാശിവൻ, സി കെ ഷണ്മുഖം, സിബി പി സുകുമാരൻ,എം എൻ സുകുമാരൻ , എന്നിവർ സംസാരിച്ചു











