
പെരുമ്പാവൂർ : യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവന വാരത്തിൻ്റെ ഭാഗമായി അറയ്ക്കപ്പടി ഓണംകുളം ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന യോഗം യുഡിഎഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കൺവീനർ പി കെ മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ജലിൻ രാജൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് അറയ്ക്കപ്പടി മണ്ഡലം പ്രസിഡൻ്റ് നകുൽ ബോസ് . കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. അരുൺ പോൾ ജെക്കബ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സാം അലക്സ്, , എന്നിവർ നേതൃത്വം നല്കി.










