കോളേജ് ജംഗ്ഷൻ - എം.സി. റോഡ് കനാൽ ബണ്ട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.അജയകുമാർ നിർവഹിക്കുന്നു.

പെരുമ്പാവൂർ:രായമംഗലം പഞ്ചായത്തിലെ കോളേജ് ജംഗ്ഷൻ എം സി റോഡ് കനാൽ ബണ്ട്  34 ലക്ഷം രൂപയ്ക്ക് നിലവാരം കൂട്ടി നിർമ്മിക്കുന്നു. ആധുനിക യന്ത്ര  സംവിധാനം ഉപയോഗിച്ച് വീതിയും കനവും കൂട്ടി സിഗ്നൽ സംവിധാനത്തോടെയാണ് പണി പൂർത്തിയാക്കുന്നത്. റോഡ് നവീകരിക്കുന്നതോടെ മേതല , 606  ഭാഗങ്ങളിൽ നിന്നും കാക്കനാട് ഭാഗത്തേക്ക്കുള്ള യാത്ര സുഗമമാകും.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ദീപ ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് എൻ പി അജയകുമാർ റോഡിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി. . വാർഡ് മെമ്പർ  സുബിൻ എൻ എസ് സ്വാഗതം ആശംസിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായബിജു കുര്യാക്കോസ്,  സ്മിത അനിൽകുമാർ,  മെമ്പർമാരായ മിനി ജോയ്’, ബിജി പ്രകാശ്, ടിൻസി ബാബു, മിനി നാരായണൻകുട്ടി , ഉഷാദേവി കെ എൻ , എ. ഇ ജി സുഭാഷ്,കീഴില്ലം  ബാങ്ക് പ്രസിഡൻ്റ് പി കെ സുകുമാരൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here