പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്ത് അംഗമായിരിക്കെ അന്തരിച്ച കെ.കെ. മോഹനന്‍ അനുസ്മരണ സമ്മേളനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി. കനിവ് പാലിയേറ്റീവ് കെയര്‍ ഓടയ്ക്കാലി ലോക്കല്‍ കമ്മിറ്റി, വണ്ടമറ്റം ദേശാഭിമാനി ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, അംബേദ്ക്കര്‍ ബൊളീവിയ ക്ലബ്ബ്, ഐ.എം.എ. കോതമംഗലം, കോതമംഗലം പീസ് വാലി ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കനിവ് പാലിയേറ്റിവ് കെയര്‍ എറണാകുളം ജില്ലാ സെക്രട്ടറി എം.പി. ഉദയന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി.എസ്. മണി അധ്യക്ഷത വഹിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.പി. അജയകുമാര്‍, അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, സുജൂ ജോണി, ഡോ. ടി.ആര്‍.എസ്. വിനിത്, കുര്യന്‍ ജോര്‍ജ്ജ്, സിപിഐ(എം) ലോക്കല്‍ സെക്രട്ടറി കെ. സുജീഷ്, ടി.എച്ച്. ഷംസുദ്ദീന്‍, ഇ.എം. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.











