പെരുമ്പാവൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖലാ ഓണാഘോഷവും കുടുംബ സംഗമവും ‘മഷിപ്പൂക്കളം 2025’ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.ജി. ബിജു അധ്യക്ഷത വഹിച്ചു. കാലടി എസ്. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് സാനു പി. ചെല്ലപ്പന്‍, സെക്രട്ടറി പി.എസ്. ബിനീഷ്, സുരേന്ദ്രന്‍ ആരവല്ലി, ഷാനവാസ് മുടിക്കല്‍, കെ.കെ. ശശിധരന്‍ നായര്‍, ബിജു അല്ലപ്ര, മേരി ജോര്‍ജ്, കെ.എം. ബിനോയ്, ബെന്നി വര്‍ഗീസ്, ബിനു വി. മാത്യു, എ.എം. കുര്യന്‍ എന്നിവര്‍ സംസാരിച്ചു. പവിഴം ജോര്‍ജ്, കെ.എ. മുഹമ്മദ് എന്നിവരെ റൂബി ജൂബിലി പുരസ്‌കാരം നല്‍കി ആദരിച്ചു.











