പെരുമ്പാവൂര്‍: മുനിസിപ്പല്‍ ലൈബറി വാര്‍ഡിലെ ജി.കെ. പിള്ള ലൈനില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. ഇവിടെ വൈ.ഡബ്യൂ.സി.എ. ഹോസ്റ്റലില്‍ നിന്നും പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയുടെ നേര്‍ക്ക് നായ ചാടുകയുണ്ടായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഗേറ്റുതുറന്നാല്‍ നായ വീട്ടുവളപ്പിലേക്ക് ചാടി കയറുന്നു. ഇതു സംബന്ധിച്ച് വാര്‍ഡു കൗണ്‍സിലറെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശത്തെ വീട്ടമ്മമാര്‍ പറയുന്നു. പെരുമ്പാവൂര്‍ നഗരസഭയിലെ മൃഗാശുപതി സ്ഥിതി ചെയ്യുന്നത് ലൈബ്രറി വാര്‍ഡിലെ പാറപ്പുറം ഭാഗത്താണ്. ഇവിടെ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ഓപ്പറേഷന്‍ തിയറ്ററും തുടര്‍ ചികിത്സക്കുള്ള ഷെല്‍റ്ററും കാടു പിടിച്ചു നശിക്കുന്നു. വന്ധ്യംകരണത്തിനു ശേഷം തുടര്‍ ചികിത്സക്കായി മുന്നോ നാലോ ദിവസം ജനവാസമേഖലയിലുള്ള ഈ ഷെല്‍ട്ടറില്‍ നായകളെ താമസിപ്പിക്കുക പ്രായോഗികമല്ലന്നൊണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതിനായി നഗരസഭ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നും പറയുന്നു. വിജനമായ ഒരു സ്ഥലത്തേക്ക് ഷെല്‍ട്ടര്‍ മാറ്റിസ്ഥാപിച്ചാല്‍ ശസ്ത്രക്രിയക്കുശേഷം നായകളെ വാഹനത്തില്‍ കയറ്റി തുടര്‍ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ഒരുക്കമാണ്. നഗരസഭയാണ് അതിനു തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് നഗരസഭയോട് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എച്ച്. നിസാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എ. ജഫീര്‍, കെ.പി. ഷമീര്‍, വി.എ. റഷീദ്, ടി.എം. മുഹമ്മദ് കുഞ്ഞ്, പി.എ. ഷിനാസ്, സി.എം. അലി എന്നിവര്‍ സംസാരിച്ചു.











